Press Release
അക്രമരാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ആസുത്രിത നീക്കം: വി.എം.സുധീരന്‍
അക്രമരാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ആസുത്രിത നീക്കത്തിന്റെ ഭാഗമാണ് തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനെതിരെ നടത്തിയ അക്രമവും നാദാപുരത്തെ ബോംബു സ്‌ഫോടനവുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു.
സി.പി.എം ഉന്നത നേതാക്കളുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. അക്രമം ഏത് ഭാഗത്ത് നിന്നുണ്ടായാലും ശക്തമായി അടിച്ചമര്‍ത്തണമെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ നുണപ്രചരണം നടത്തുന്ന സി.പി.എം നേതൃത്വം ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? വി.എം.സുധീരന്‍
ബി.ജെ.പിയുമായും അതിന്റെ പൂര്‍വ്വ പ്രസ്ഥാനമായ ഭാരതീയ ജനസംഘമായും ഒളിഞ്ഞും തെളിഞ്ഞും ബാന്ധവത്തിന് മടിക്കാത്ത സിപിഎം നേതൃത്വം ഇപ്പോള്‍ കോണ്‍ഗ്രസിനെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അഭിനവ ഗീബല്‍സുമാരായി മാറിയിരിക്കുന്നു സി.പി.എം നേതാക്കളില്‍ പലരും. കാറല്‍ മാക്‌സിനെ കൈവിട്ട ഗീബല്‍സിന്റെ ആശയങ്ങളും രീതികളും ഏറ്റെടുത്ത നിലയിലാണ് അവരെ കാണുന്നത്.
കോണ്‍ഗ്രസിനെതിരെ നുണപ്രചരണം നടത്തുന്ന സി.പി.എം നേതൃത്വം ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ?
1. ബി.ജെ.പിയുടെ പൂര്‍വ്വ സംഘടനയായ ഭാരതീയ ജനസംഘം ഉള്‍പ്പെട്ട ജനതാപര്‍ട്ടിയുമായി സി.പി.എം 1977 ല്‍ രാഷ്ട്രീയ സഖ്യം ഉണ്ടക്കി. അത് നിഷേധിക്കുമോ?
2. അന്ന് ഉദുമ നിയോജക മണണ്ഡലത്തില്‍ ജനസംഘം നേതാവ് കെ.ജി മാരാര്‍ക്ക് വേണ്ടി സി.പിഎം നേതാക്കാള്‍ വോട്ട് പിടിച്ചു. അത് ശരിയല്ലേ?
3. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ അന്ന് സഖാവ് പിണറായി വിജയന് വേണ്ടി ജനസംഘം നേതാക്കള്‍ വോട്ട് പിടിച്ചത് നിഷേധിക്കുമോ?.
4. ജനസംഘം കൂടി ഉള്‍പ്പെട്ട അന്നത്തെ ജനതാപാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് സി.പി.എം. പിന്തുണ നല്‍കിയത് യാഥാര്‍ത്ഥ്യമല്ലേ?. അത് നിഷേധിക്കുമോ?.
5.വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കിയതും ആ മന്ത്രിസഭയെ നിലനിര്‍ത്താന്‍ പരിശ്രമിച്ചതും ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നു കൊണ്ടല്ലേ?.
6. അക്കാലത്ത് വി.പി.സിങ് നടത്തിയ അത്താഴ വിരുന്നുകളില്‍ ബി.ജെ.പി സി.പി.എം നേതാക്കള്‍ ഒന്നിച്ച് പങ്കെടുത്തത് നിഷേധിക്കുമോ?
(*ചിത്രം നിങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ വേണ്ടി സ്വയം സംസാരിക്കുന്ന ഈ ചിത്രം ഇതോടൊപ്പം ചേര്‍ക്കുന്നു.)
7. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ലോക്‌സഭ പാസാക്കിയ പഞ്ചായത്തീരാജ് നഗരപാലികാ ഭരണഘടന ഭേദഗതി ബില്‍ രാജ്യസഭയുടെ പരിഗണനയക്ക് വന്നപ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് വോട്ട് ചെയ്ത് അതിനെ പരാജയപ്പെടുത്തിയില്ലേ?
8. ഒന്നാം യു.പി.എ. സര്‍ക്കാരിനെ ആണവ കരാറിന്റെ പേരില്‍ താഴെയിറക്കാന്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച് ചേര്‍ന്ന് വോട്ട് ചെയ്ത് പരിശ്രമിച്ചത് നിഷേധിക്കാനാവുമോ?
9.അടുത്ത് നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തത്തോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ മതേതര മഹാസഖ്യത്തിന് എതിരെ കുറുമുന്നണി ഉണ്ടാക്കി മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സി.പി.എം സഹായിച്ചില്ലെ?
10. ചുരുങ്ങിയത് പത്ത് സീറ്റുകളെങ്കിലും ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് കിട്ടിയത് സി.പി.എമ്മിന്റെ ആ നിലപാടിന്റെ ഫലമല്ലേ?.
11. ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ലോക്‌സഭ ചര്‍ച്ച ചെയ്തപ്പോള്‍ എന്തുകൊണ്ട് സി.പി.എം മൗനം പാലിച്ചു? ബി.ജെ.പിയോടുള്ള മൃദുസമീപനത്തിന്റെ ഭാഗമല്ലേയിത്?
ജനങ്ങള്‍ ഈ കാര്യങ്ങളെല്ലാം ഓര്‍ക്കുന്നുണ്ട് എന്നുള്ളത് കണക്കിലെടുക്കാതെ കോണ്‍ഗ്രസിനെതിരെ സി.പി.എം നടത്തുന്ന നുണപ്രചരണം ഇനിയെങ്കിലും നിര്‍ത്തണം.
മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് വി.എം. സുധീരന്‍
മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.. ആശയക്കുഴപ്പവും അവ്യക്തതയുമാണ് ഇപ്പോഴും ഇടതുമുന്നണിയെ ഇക്കാര്യത്തില്‍ നയിക്കുന്നത്.
സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണോ, അതോ പി.ബി. അംഗം പിണറായി വിജയന്‍ പറഞ്ഞതാണോ സി.പി.എമ്മിന്റെ യഥാര്‍ത്ഥ്യ മദ്യനയം എന്ന ചോദ്യം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു. മദ്യനയവും സി.പി.എം. വിഭാഗീയതയുടെ മറ്റൊരു പ്രശ്‌നമായി മാറിയിരിക്കുന്നു. അഖിലേന്ത്യാ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മറികടന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ മദ്യനയത്തെക്കുറിച്ചുള്ള പരാമര്‍ശം വ്യക്തമാക്കുന്നത് മദ്യലോബിയെ പ്രീണിപ്പിക്കുക എന്നതാണ് സി.പി.എമ്മിന്റെ ആത്യന്തിക ലക്ഷ്യമെന്നതാണ്.
അതുകൊണ്ട് മദ്യലോബിയുടേ തടവറയില്‍ നിന്നും സ്വയം വിമുക്തരായി ജനങ്ങള്‍ക്ക് വേണ്ടി ഒരു മദ്യനയം രൂപീകരിക്കാന്‍ സി.പി.എം. നേതൃത്വം തയ്യാറാകുമോയെന്നും സുധീരന്‍ ചോദിച്ചു.
പരവൂര്‍ വെടിക്കെട്ട് ദുരന്തം:കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ പരിപാടികളും ഒഴിവാക്കി
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് മരണപ്പെട്ടവരോടുള്ള ആദരസൂചകമായി കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു.
moreറബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ യഥാസമയം കൈകാര്യം ചെയ്ത് അതിനെല്ലാം പരിഹാരം കാണാന്‍ ബാധ്യസ്ഥമായ റബ്ബര്‍ ബോര്‍ഡിനെ നശിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ്
ലക്ഷകണക്കിന് വരുന്ന റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ യഥാസമയം കൈകാര്യം ചെയ്ത് അതിനെല്ലാം പരിഹാരം കാണാന്‍ ബാധ്യസ്ഥമായ റബ്ബര്‍ ബോര്‍ഡിനെ നശിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
പ്രതിസന്ധിഘട്ടത്തില്‍ കര്‍ഷകരുടെ രക്ഷക്കായി പ്രവര്‍ത്തിക്കേണ്ട റബ്ബര്‍ ബോര്‍ഡ് അനാഥമായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ചെയര്‍മാന്‍ റബ്ബര്‍ ബോര്‍ഡ് പ്രൊഡക്ഷന്‍ കമ്മീഷണര്‍ എന്നീ തസ്ഥിതകള്‍ ഇനിയും നികത്തിയിട്ടില്ല.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന വേളയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങള്‍ കേവലം പാഴ്‌വാക്കായി.റബ്ബര്‍ ബോര്‍ഡിനെ പൂര്‍ണ്ണമായും നിഷ്‌ക്രിയമാക്കി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പ്രഖ്യാപിത ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന ഇന്നത്തെ അവസ്ഥ മാറ്റിയേ മതിയാകൂ- സുധീരന്‍ പറഞ്ഞു.
സി.പി.എം കേന്ദ്ര നേതൃത്വം സര്‍ക്കാരിന്റെമദ്യനയം മാറ്റില്ലെന്ന് പ്രഖ്യാപിച്ചത് ശക്തമായ ജനരോക്ഷത്തെ ഭയന്ന് :വി.എം. സുധീരന്‍
ശക്തമായ ജനരോക്ഷത്തെ ഭയന്നാണ് സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം മാറ്റില്ലെന്ന് പ്രഖ്യാപിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
മദ്യലോബിയുടെ വക്കാലത്തുമായി നിലകൊള്ളുന്ന സി.പി.എം സംസ്ഥാന നേതൃത്വം ഇനിയെങ്കിലും അവരുടെ നിലപാടില്‍ നിന്നും പിന്തിരിഞ്ഞ് ജനതാല്‍പ്പര്യം മാനിക്കാന്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട ഡി.സി.സി. ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
പത്തനംതിട്ട ഡി.സി.സി. ജനറല്‍ സെക്രട്ടറി ഡി. ഭാനുദേവന്‍ നായര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഉത്തമതാല്‍പര്യങ്ങള്‍ക്കെതിരായും സംഘടനാമര്യദകള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചതിന്റെപേരില്‍ ഭാനുദേവന്‍നായര്‍ക്ക് കെ.പി.സി.സി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. സുരേഷ്ബാബു അറിയിച്ചു.
moreബി.ജെ.പി.യുമായി കാലങ്ങളായി നടത്തിവരുന്ന രഹസ്യധാരണ മറച്ചുവയ്ക്കുന്നതിനാണ് കോണ്‍ഗ്രസ്സിനെതിരെ ആരോപണങ്ങളുമായി സി.പി.എം. നേതൃത്വം രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ്
അന്ധമായ കോണ്‍ഗ്രസ്സ് വിരോധത്തിന്റെപേരില്‍ സി.പി.എം, ബി.ജെ.പി.യുമായി കാലങ്ങളായി നടത്തിവരുന്ന രഹസ്യധാരണ മറച്ചുവയ്ക്കുന്നതിനാണ് കോണ്‍ഗ്രസ്സിനെതിരെ ആരോപണങ്ങളുമായി സി.പി.എം. നേതൃത്വം രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
അടുത്തകാലത്ത് നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പി യ്ക്ക് സഹായകരമായി മതേതരവോട്ടുകള്‍ ഭിന്നിപ്പിക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്.
ബി.ജെ.പിയുമായി ചേര്‍ന്ന് വി.പി.സിംഗിന്റെ മന്ത്രിസഭയെ കേന്ദ്രത്തില്‍ കൊണ്ടുവന്നതും നിലനിര്‍ത്തിയതും സി.പി.എം ആണെന്ന യാഥാര്‍ത്ഥ്യം സി.പി.എം നേതൃത്വത്തിന് നിഷേധിക്കാനാവുമോ.
1977 ല്‍ ഭാരതീയ ജനസംഘം ലയിച്ചുചേര്‍ന്ന ജനതാപാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടതും സി.പി.എമ്മിന്റെ കാലങ്ങളായുള്ള രാഷ്ട്രീയ അവസരവാദത്തിന്റെ ഭാഗമാണെന്നും സുധീരന്‍ പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിനെതിരെ ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്ഥിരം പതിവാക്കി സി.പി.എം നേതൃത്വം മാറ്റിയിരിക്കുകയാണ്.
ഹോപ് പ്ലാന്റേഷന് മിച്ചഭൂമി സ്വന്തമാക്കുന്നതിന് നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്തു.
ഹോപ് പ്ലാന്റേഷന് മിച്ചഭൂമി സ്വന്തമാക്കുന്നതിന് നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ സ്വാഗതം ചെയ്തു. ഉചിതമായ തീരുമാനമാണിതെന്നും സുധീരന്‍ പറഞ്ഞു.
moreഅനുചിതമായ പ്രസ്താവന നടത്തിയ കോഴിക്കോട് മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ അനുചിതമായ പ്രസ്താവന നടത്തിയ കോഴിക്കോട് മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ അറിയിച്ചു.
more